24.6 C
Kottayam
Friday, June 5, 2026

കൊച്ചി നഗരത്തിലെ ഏറ്റവും വലിയ പെണ്‍വാണിഭ കേന്ദ്രം; നടത്തിപ്പുകാർ പോലീസുകാരുടെ ബിനാമികൾ, അക്കൗണ്ടിലേക്ക്‌ ഒഴുകിയത് കോടികൾ

Must read

കൊച്ചി : കൊച്ചിയിൽ സ്പായുടെ മറവിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിലൂടെ നടന്നത് കോടികളുടെ ഇടപാട്. നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണിന്റെ അക്കൗണ്ടിൽ എത്തിയത് ഏതാണ്ട് 1.68 കോടിയോളം രൂപയാണ്. സംസ്ഥാനത്തെ പെൺവാണിഭ റാക്കറ്റിലെ പ്രധാനിയാണ് പിടിയിലായ പ്രവീൺ. മുംബൈയിലുള്ള മറ്റൊരു പ്രവീൺ ആണ് ഈ പ്രവീണിനെ നിയന്ത്രിക്കുന്നത് . ഇയാൾ തൃശൂർ സ്വദേശിയാണ്. ഈ പ്രവീണിനെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പിടിയിലായത്. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്‍റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്.

- Advertisement -

ഇതിനു പുറമെ കൊച്ചിയിലെ മോക്ഷ സ്പായിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു . സ്പായുടെ മറവിൽ പെൻവാണിഭം നടത്തിയതിന് പന്ത്രണ്ടോളം പേരെയാണ് ഇന്നലെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളും ഉൾപ്പെടും. പാലായിൽ നിന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിലെ മോക്ഷ സ്പായ്ക്ക് പുറമേ മറ്റിടങ്ങളിലും പ്രവീൺ അനാശാസ കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇയാളുടെ അറസ്റ്റിനു പിന്നാലെയാണ് പോലീസ് മോക്ഷയിൽ എത്തുന്നത്.

- Advertisement -

കൊച്ചി നഗരത്തിൽ ആയുർവേദ സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കലാഭവൻ റോഡിൽ പ്രവർത്തിച്ചിരുന്ന നഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമായ മോക്ഷ സ്പായിൽ മൂന്ന് മാസത്തിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി.
കോൾ സെന്ററിന് സമാനമായ പ്രവർത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പ്രവീൺ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week