25.4 C
Kottayam
Sunday, October 6, 2024

കൊടുങ്കാറ്റില്‍ ലാൻഡ് ചെയ്ത വിമാനം വട്ടം കറങ്ങി;ഞെട്ടിയ്ക്കുന്ന ദ്യശ്യം പുറത്ത്‌

Must read

ഡാളസ്: ലാൻഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ശക്തമായ കാറ്റിൽ വട്ടം കറങ്ങി. യുഎസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം ശക്തമായ കാറ്റില്‍ പകുതി കറങ്ങി സ്ഥാനം നീങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഏകദേശം 45000 കിലോ ഭാരമുള്ള എയര്‍ലൈന്‍സ് ബോയിംഗ് 737-800 വിമാനമാണ് ശക്തമായ കാറ്റില്‍പ്പെട്ടത്. 80 മൈല്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റാണ് വിമാനത്തെ ഉലച്ചതെന്ന് അധികൃതർ അറിയിച്ചത്. നിര്‍ത്തിയിട്ടിരുന്ന മറ്റ് വിമാനങ്ങളെയും കാറ്റ് ബാധിച്ചിരുന്നു.

വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരിക്കോ മറ്റ് അപകടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എയര്‍ലൈന്‍ പ്രതിനിധി അറിയിച്ചു. അതേസമയം, കാറ്റില്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള വലിയ കെട്ടിടം തകർന്നു. ചൊവ്വാഴ്ച രാവിലെ ടെക്‌സസിലും അയല്‍ സംസ്ഥാനങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week