അടുത്തിടെ റിലീസ് ചെയ്തതില്‍ പ്രേക്ഷകഹൃദയം കീഴടക്കുക മാത്രമല്ല ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. സിനിമാതാരങ്ങളുള്‍പ്പടെ ഒരുപാട് പേര്‍ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംവിധായകന്‍ വിവേക് അ ഗ്‌നിഹോത്രിയുടെ ഭോപ്പാല്‍ സ്വദേശികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമാകുകയാണ്. ഭോപ്പാല്‍ സ്വദേശിയെന്ന് പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗികള്‍ എന്നാണെന്നും അതിനാല്‍ താന്‍ ഭോപ്പാലുകാരനാണെന്ന് പറയാറില്ലെന്നുമാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. തുടര്‍ന്ന് സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
”ഞാന്‍ ഭോപ്പാലില്‍ നിന്നാണ്, പക്ഷേ ഞാന്‍ എന്നെ ഒരു ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നില്ല, കാരണം അത് ഒരു പ്രത്യേക അര്‍ത്ഥം വഹിക്കുന്നു. ആരെങ്കിലും സ്വയം ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നുവെങ്കില്‍, അത് പൊതുവെ അര്‍ത്ഥമാക്കുന്നത് ആ വ്യക്തി ഒരു സ്വവര്‍ഗാനുരാഗിയാണ്.. നവാബി ഫാന്റസികള്‍ ഉള്ള ഒരാള്‍ എന്നാണ്.” സംവിധായകന്‍ പറയുന്ന ഈ വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് ഉള്‍പ്പടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ”വിവേക് അഗ്‌നിഹോത്രി ജി, ഇത് നിങ്ങളുടെ അനുഭവമാകാം, ഭോപ്പാല്‍ പൗരന്മാരുടെതല്ല. 77 മുതല്‍ ഞാന്‍ ഭോപ്പാലിലും ജനങ്ങള്‍ക്കൊപ്പവും ഉണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ഈ അനുഭവം ഉണ്ടായിട്ടില്ല. നിങ്ങള്‍ എവിടെ താമസിച്ചാലും നിങ്ങള്‍ക്ക് ആ അനുഭവം ഉണ്ടെന്ന് തോന്നുന്നു. കാരണം അത് നിങ്ങള്‍ ആരുമായി അടുപ്പം വയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.”- ദിഗ്വിജയ സിംഗ് ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര വിഷയത്തില്‍ വിവേക് അഗ്‌നിഹോത്രിയെ കടന്നാക്രമിച്ചു. രാഘവ് ജി ഭായി, ആര്‍എസ്എസ് പ്രചാരക് പ്രദീപ് ജോഷി എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പുറത്തുവന്നതിന് ശേഷം അഗ്‌നിഹോത്രി പറഞ്ഞതാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. കൂടാതെ ബിജെപി നിശബ്ദത പാലിക്കുന്നതിനെതിരെയും രംഗത്തെത്തി. പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെ നിരവധി പേരാണ് വിവേക് അ ഗ്‌നിഹോത്രിയെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നത്.