25.7 C
Kottayam
Monday, June 8, 2026

ജഡ്‍ജി പീഡിപ്പിച്ചത് ആറ് യുവാക്കളെ, 3 പേർ വിദ്യാർത്ഥികൾ, കുറ്റക്കാരനെന്ന് തെളിഞ്ഞു, ഇനി ശിക്ഷ

Must read

അയര്‍ലാന്‍ഡ്‌:ഡബ്ലിനിൽ ആറ് യുവാക്കളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞു. 59 -കാരനായ ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. മുപ്പതാം വയസിൽ നടത്തിയ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് വിധിച്ചിരിക്കുന്നത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് ജെറാർഡ്. ഫോകോമെലിയ ബാധിതനായ ഇയാൾക്ക് രണ്ട് കൈകളും ഒരു കാലുമില്ല.

സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് ഇയാൾ ആറ് പേരെ ലൈം​ഗികമായി ചൂഷണം ചെയ്തത്. 17 നും 24 നും ഇടയിൽ പ്രായമുള്ളവരെയാണ് ഇയാൾ പീഡിപ്പിച്ചത്. 1991 മാർച്ച് – 1997 നവംബറിനും ഇടയിലാണ് ഈ യുവാക്കൾ ജഡ്ജിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. ഒമ്പത് കേസുകളാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്.

ആറ് യുവാക്കളിൽ അഞ്ചുപേരെ ഉറക്കത്തിലും ഒരാളെ ടോയ്‍ലെറ്റിലും വച്ച് പീഡിപ്പിച്ചതായിട്ടാണ് പരാതി. മദ്യവും മറ്റും നൽകിയാണ് ഇയാൾ യുവാക്കളെ ലൈം​ഗികമായി ചൂഷണം ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ പീഡിപ്പിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളും മറ്റ് മൂന്നുപേർ നാട്ടുകാരും ആയിരുന്നത്രെ. 

ഒരു വിദ്യാർത്ഥിയെ പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, ഭയന്ന കുട്ടി ഉടനെ തന്നെ അവിടെനിന്നും ഓടിപ്പോവുകയായിരുന്നു. ശേഷം അവൻ തന്റെ അമ്മയോട് ഈ വിവരം പറയുകയും ചെയ്തു. പിന്നാലെ, പ്രിൻസിപ്പലിനും പരാതി നൽകി.

- Advertisement -

സ്കൂൾ മ്യൂസിക്കൽ ക്ലാസിന്റെ ഇടയിൽ പരിചയപ്പെട്ട ഒരു ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയും ഇയാളുടെ അതിക്രമത്തിനിരയായവരിൽ പെടുന്നു. ഒരു പബ്ബിൽ വച്ചാണത്രെ ജെറാർഡ് ഈ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

- Advertisement -

ആദ്യം ജെറാർഡ് താനീ കുറ്റങ്ങളൊന്നും ചെയ്തില്ല എന്ന് പറയുകയും എല്ലാം നിഷേധിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇയാൾ അത് മാറ്റിപ്പറയുകയും സമ്മതപ്രകാരം നടന്ന ലൈം​ഗികബന്ധമായിരുന്നു അതെല്ലാം എന്ന് മൊഴി നൽകുകയും ചെയ്തു.

സെൻട്രൽ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു. പത്തുപേരടങ്ങുന്ന ജൂറി ഏഴരമണിക്കൂർ സമയമെടുത്ത് നടത്തിയ വിചാരണയിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. മാർച്ച് നാലിനാണ് ഇയാൾക്ക് ശിക്ഷ വിധിക്കുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week