KeralaNews

ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയൻ വ്യോമസേന

റോം: ഇറ്റലിയിൽ മഞ്ഞുമലയിലെ മലയിടുക്കിൽ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയൻ വ്യോമസേന രക്ഷിച്ചു. സമുദ്രനിരപ്പിൽ നിന്നും 2400 മീറ്റർ ഉയരമുള്ള മലയിൽ‌ ഇറ്റാലിയൻ സുഹൃത്തുമൊത്ത് ട്രക്കിങ്ങിനു പോയ മലയാളി യുവാവാണ് അപകടത്തിൽപ്പെട്ടത്.

കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കോടനെ അത്ഭുതകരമായാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. റോമിനു സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്തായിരുന്നു അപകടം. 

ട്രക്കിങ്ങിനിടെ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് വീണു. പിന്നാലെ ശരീരം മഞ്ഞിൽ പുതഞ്ഞുപോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം തുടങ്ങിയെങ്കിലും രാത്രിയായതോടെ രക്ഷാപ്രവർത്തനം ഉപേക്ഷിക്കുകയായിരുന്നു.

പിന്നാലെ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള ഹെലികോപ്റ്റർ സംഭവസ്ഥലത്തെത്തി. അതിശൈത്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും വ്യോമസേന ഉദ്യോഗസ്ഥർ തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരോടും അനൂപ് നന്ദി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button