മകളെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍ കഴുത്ത് മുറിച്ചാണ് ആത്മഹത്യാ ശ്രമം. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം.

കഴുത്തിലും വലതു കൈയ്യിലും ഇയാള്‍ക്ക് മുറിവേറ്റതായാണ് ലഭ്യമാകുന്ന വിവരം. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിട്ടും എന്തിന് കൊല നടത്തിയെന്നത് പ്രതി വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് വിവരം.

ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News