CrimeKeralaNews

വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, അറസ്റ്റ്

വർക്കല: തിരുവനന്തപുരം വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ1.30 മണിയോടെയാണ് സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. 

ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമായി ഇയാൾ പൊലീസിന് മൊഴി നൽകിയത്.

സംഭവം നടക്കുമ്പോൾ ലീലയുടെ  മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോള്ൾ കണ്ടത് മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി  ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്ന് മകൾ പറഞ്ഞു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാർരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാർ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.  വിവരമറിഞ്ഞെത്തിയ പൊലീസ്  അശോകനെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button