24.7 C
Kottayam
Wednesday, May 22, 2024

ഭര്‍ത്താവിന് കുടുംബമെന്ന ചിന്തയില്ലാതായി, വരുമാനില്ല, പേര് മാത്രം ബാക്കി; ദൈവം കൂട്ടായ നാളുകള്‍

Must read

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. നിരവധി സിനിമകളില്‍ പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട് സുബ്ബലക്ഷ്മിയ്ക്ക്. നടി താരകല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി സംഗീതജ്ഞയുമാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റുന്നത്. നന്ദനം പോലുള്ള സിനിമകൡലൂടെ പിന്നേയും ഒരുപാട് തവണ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സുബ്ബലക്ഷ്മിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സുബ്ബലക്ഷ്മി.

1953 ല്‍ ആയിരുന്നു തന്റെ വിവാഹം. 1957 ല്‍ ആണ് ആദ്യ കുട്ടി ജനിക്കുന്നത്. പിന്നീടങ്ങോട്ട് ജീവിതം ആകെ മാറിപ്പോയെന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ ജീവിതത്തിലും കുടുംബത്തിലുമൊക്കെ പ്രശ്‌നങ്ങളുണ്ടായെന്ന് സുബ്ബലക്ഷ്മി പറയുന്നുണ്ട്. ഭര്‍ത്താവിന്റെ സ്വഭാവത്തിലും പെട്ടെന്ന മാറ്റം വന്നു. എവിടെ പോയി എന്ത് ചെയ്താലും പരാജയം മാത്രമാണ്. എന്ത് ചെയ്താലും നമുക്ക് തടസ്സമായി. അങ്ങനെ ആരായാലും മനസ്സൊക്കെ മൊരടിക്കുമല്ലോ എന്നാണ് മാറ്റത്തെക്കുറിച്ച് സുബ്ബലക്ഷ്മി പറയുന്നത്.

അതോടെ തന്റെ ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി എന്നാണ് താരം പറയുന്നത്. നമ്മള്‍ ജീവിക്കണമെന്നോ ആഹാരം കഴിക്കണമെന്നോ, ജീവിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നോ ഉള്ള ചിന്ത പോലും ഇല്ലാതായെന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. എന്നാല്‍ തനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നുവെന്നും മൂന്ന് കുട്ടികളേയും വളര്‍ത്തണമായിരുന്നുവെന്നും സുബ്ബലക്ഷ്മി പറയുന്നു.

ഭര്‍ത്താവിന്റെ ഈ രീതിയെ ഞാന്‍ എതിര്‍ക്കുവോ, വഴക്ക് പറയുകയോ, വീട്ടില്‍ പോലും പറയുകയോ അറിയിക്കുകയോ ചെയ്തില്ല എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. അതിന്റെ കാരണവും അവര്‍ പറയുന്നുണ്ട്. വീട്ടില്‍ എല്ലാം അറിയിച്ചാല്‍ അവര്‍ പറയും എല്ലാം കളഞ്ഞിട്ട് വരാന്‍. അതൊന്നും ശരിയല്ല എന്ന് എനിക്ക് തോന്നിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ തനിക്ക് എന്നും ആളുകള്‍ പഴിക്കുന്നത് കേള്‍ക്കേണ്ടി വരുമായിരുന്നുവെന്നും അവര്‍ പറയുന്നു. തനിക്ക് അന്ന് വലിയ പ്രായം ഒന്നും ആയിരുന്നില്ല. അന്നും ഇന്നും തുണ ദൈവം മാത്രമായിരുന്നവെന്നും ദൈവത്തെ മുറുകെ പിടിച്ചു ജീവിതം മുന്‍പോട്ട് നയിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

എതിര്‍പ്പുകള്‍ മറികടന്ന് നിറവയറുമായി പാടിയ കഥയും സുബ്ബലക്ഷ്മി പറയുന്നുണ്ട്. കൂടാതെ അഭിമുഖത്തിനിടെ തന്റെ ആദ്യ വരുമാനത്തെക്കുറിച്ചും നടി പറയുന്നുണ്ട്. വരുമാനം ഒന്നും ഉണ്ടായിരുന്നില്ല എന്നും പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താരം പറയുന്നുണ്ട്. ആദ്യമായി കിട്ടിയ വരുമാനം175 രൂപ ആയിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.

സുബ്ബലക്ഷ്മിയുടെ മകള്‍ താരകല്യാണ്‍ അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകയുമാണ്. ആ പാതയിലൂടെ തന്നെ താരയുടെ മകള്‍ സൗഭാഗ്യയും അഭിനേത്രിയും നര്‍ത്തകയുമൊക്കെയായി മാറുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലേയും മിനി സ്‌ക്രീനിലേയും താരങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week