24.9 C
Kottayam
Friday, June 5, 2026

താളം പിടിക്കാൻ പോലും ഭർത്താവ് സമ്മതിച്ചില്ല; ​ഞാനൊരുപാട് കരഞ്ഞു; വികാരഭരിതയായി ​ഗൗതമിയും

Must read

കൊച്ചി:മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള ​ഗായിക ആണ് വൈക്കം വിജയലക്ഷ്മി. കാഴ്ചാ പരിമിതികളെ മറികടന്ന് സം​ഗീത ലോകത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വൈക്കം വിജയലക്ഷ്മി ഇന്ന് നിരവധി പേർക്ക് പ്രചോദനമാണ്. സെല്ലുലോയ്ഡ്, വടക്കൻസെൽഫി തുടങ്ങിയ സിനിമകളിലെ ​ഗാനങ്ങളിലൂടെയാണ് മലയാളത്തിൽ വലിയ പ്രശസ്തിയിലേക്ക് വൈക്കം വിജയലക്ഷ്മി എത്തുന്നത്.

മലയാളത്തിന് പുറമെ തമിഴിലും ​ഗായിക സുപരിചിതയാണ്. വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും വൈക്കം വിജയലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം ബന്ധം പരാജയപ്പെട്ടതായിരുന്നു ഇതിലൊന്ന്. ബഹ്റിനിൽ നിന്നുള്ള സന്തോഷ് എന്നയാളുമായിട്ട് വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

- Advertisement -

- Advertisement -

വരൻ തന്റെ കരിയറിനെ ഇല്ലാതാക്കുന്നെന്ന് ആരോപിച്ച വൈക്കം വിജയ ലക്ഷ്മി ഈ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീട് ‌2018 ലായിരുന്നു വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് ആയ എൻ അനൂപിനെ വിവാഹം കഴിക്കുന്നത്. 2021 ൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സങ്കടങ്ങളെ പറ്റി നടി ​ഗൗതമിയോട് സംസാരിച്ചിരിക്കുകയാണ് ​ഗായിക. ​ഗൗതമി അവതാരക ആയെത്തുന്ന സിനിഉലകം ചാനലിലെ പരിപാടിയിലാണ് വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്.

എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താൻ വിവാഹ ബന്ധം വേർപെടുത്തിയതെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. തന്റെ സ്വന്തം തീരുമാനമായിരുന്നു അതെന്നും ​ഗായിക വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് വൈക്കം വിജയ ലക്ഷ്മിയുടെ വാക്കുകൾ.

‘സ്നേഹമെന്നാൽ ആത്മാർത്ഥമായിരിക്കണം. മുൻ ഭർത്താവ് സം​ഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്താലും നെ​ഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്ടമല്ല. ഇത്ര മണിക്കൂർ പാടാം, അതിന് ശേഷം പാടാൻ പറ്റില്ലെന്ന് പറയും. സാഡിസ്റ്റ് ആയിരുന്നു. ഞാൻ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും എന്റെയടുത്ത് നിന്ന് പിരിക്കാൻ‌ നോക്കി. അതൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞല്ലേ കല്യാണം കഴിച്ചതെന്ന് ഞാൻ ചോദിച്ചു’

- Advertisement -

‘നിങ്ങളുടെ കൂടെ കഴിയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ആ തീരുമാനം ഞാനെടുത്തതായിരുന്നു. ആരും എന്നോട് പറഞ്ഞതല്ല. എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. സം​ഗീതത്തിനാണ് പ്രാധാന്യം. സം​ഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല. അത് വിടണം’

‘പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ സഹിക്കും. വളരെ വേദനിച്ചാൽ ആ പല്ല് പറിച്ച് കളയണം,’ വൈക്കം വിജയലക്ഷ്മി പറഞ്ഞു.​ ‘ആളുകൾ എന്ത് വിചാരിക്കും എന്ന് ഞാൻ ആലോചിക്കാറില്ല. എന്ത് വിചാരിച്ചാൽ എന്താണ്’

നമ്മളുടെ ജീവിതം അല്ലേ. കുറച്ച് അഡ്ജസ്റ്റ് ചെയ്യ് എന്ന് അമ്മ പറയുമായിരുന്നു. എനിക്ക് പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഗായികയുടെ വാക്കുകൾ വൈകാരികമായാണ് ​ഗൗതമി കേട്ടത്. വിജയലക്ഷ്മി സംസാരിക്കുന്നതിനിടെ ​ഗൗതമി കൈയടിക്കുകയും നിങ്ങ​ളെടുത്ത തീരുമാനമാണ് ശരിയെന്ന് പറയുകയും ചെയ്തു. വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കളെ കൈ കൂപ്പി നമസ്കരിക്കുന്നെന്നും ​ഗൗതമി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week