NationalNews

അവിഹിതബന്ധം ഭർത്താവ് പിടിച്ചു; ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

ലക്നൗ: അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞു കയറിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി.

ഏഴ് വർഷമായി ഈ യുവതി അയൽ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. കാമുകനെ വീട്ടിൽ താമസിപ്പിക്കണമെന്നും സാമ്പത്തിക കാര്യങ്ങളിൽ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

നാട്ടുകാർ വിവരം അറിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉടൻ തന്നെ വെെദ്യുതി വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. പിന്നാലെ യുവതിയുമായി സംസാരിച്ച് അവരെ താഴെ എത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker