വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത് അടുത്ത മാസം മകന്റെ വിവാഹം നടക്കാനിരിക്കെ; അന്വേഷണം

കോട്ടയം: വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് വി.ബിന്ദുവിനെയാണ് (44) മൂലേപ്പീടികയിൽ ഭർതൃസഹോദരന്റെ വാടകവീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയിൽ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടിൽ ഭർത്താവ് കെ.പി.പ്രമോദിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. ഏറെ വൈകിയിട്ടും കാണാതെ വന്നതോടെ പൊലീസിൽ അറിയിച്ചു.

മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇന്നലെ രാവിലെയാണു ഭർതൃസഹോദരന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മക്കൾ: പ്രണവ്, പ്രണവിക. സംസ്കാരം ഇന്നു 11ന് മണർകാട് എസ്എൻഡിപി ശ്മശാനത്തിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News