‘വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലി’ സരിതയുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഉമ്മൻ‌ചാണ്ടി ഭരിക്കുന്ന സമയത്ത് 2016ലാണ് സരിത എസ്.നായർ വാർത്താചാനലുകൾക്ക് നൽ‍കിയ അഭിമുഖം തന്നെ താറടിച്ചു കാണിക്കാനാണെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ മാനനഷ്ടക്കേസ് നല്‍കിയത്. ചാനലുകളിൽ സരിത കാണിക്കുന്ന കത്തില്‍ താൻ ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

ഇപ്പോഴിതാ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. സോളർ കേസ് പ്രതി സരിത എസ്.നായരുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസിനെ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

അന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലിന്റെ പരാതിയിൽ രണ്ട് സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പക്ഷെ സരിതയ്ക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

ഹൈക്കോടതിയുടെ വാക്കുകൾ, 'കെ.സി.വേണുഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല. മാധ്യമങ്ങൾ അവരുെട ജോലിയാണ് ചെയ്യുന്നത്. മാധ്യമങ്ങളും സരിതയുമായി ഒത്തുകളിച്ചു എന്ന് ആരോപിക്കുന്നതിനപ്പുറം ഇത് തെളിയിക്കാനാവശ്യമായതൊന്നും ഹാജരാക്കാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News