28.2 C
Kottayam
Friday, June 5, 2026

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത ഫിന്‍ലന്റുകാര്‍; ആദ്യ സ്ഥാനത്ത് നോര്‍ഡിക് രാജ്യങ്ങള്‍; ഏറ്റവും ദുഖിതര്‍ അഫ്ഗാനികള്‍; ഇന്ത്യക്കാര്‍ പാക്കിസ്ഥാനികള്‍ ഉഗാണ്ടക്കാര്‍ എന്നിവവരേക്കാള്‍ സന്തോഷമില്ലാത്തവര്‍

Must read

ലണ്ടന്‍: ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡിന് ഈ ബഹുമതി ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118 ആംസ്ഥാനത്താണ്. മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ തന്നെയാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പാകിസ്താന്‍ 109 സ്ഥാനത്തും നേപ്പാള്‍ 92ം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി.

- Advertisement -

അമേരിക്ക ഇത്തവണ 24ം സ്ഥാനത്തും ജര്‍മ്മനി ഇരുപത്തിരണ്ടാം സ്ഥാനത്തുമാണ്. കുവൈത്തും ആദ്യ ഇരുപതിന് പുറത്താണ്. കുവൈറ്റ്ഇപ്പോള്‍ മുപ്പതാം സ്ഥാനത്താണ്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നെതര്‍ലാന്‍ഡ്‌സും ഓസ്‌ട്രേലിയയും മാത്രമാണ് ഒന്നരക്കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍. ആദ്യത്തെ 20 സ്ഥാനങ്ങളില്‍ കാനഡയും യു.കെയും മാത്രമാണ് മൂന്ന് കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍.

- Advertisement -

ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓരോ രാജ്യത്തേയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജീവിതനിലവാരം അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. മറ്റുള്ള മനുഷ്യരുമായി ഭക്ഷണം പങ്കിട്ട് കഴിക്കാനുള്ള താല്‍പ്പര്യവും ഇക്കാര്യത്തില്‍ മാനദണ്ഡമായി പരിഗണിച്ചിരുന്നു.

- Advertisement -

വീട്ടുകാര്‍ എല്ലാം ഒന്നിച്ചു കഴിയുന്നതും ഇതിലെ ഒരു പ്രധാന ഘടകമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും ആളുകള്‍ കുടുംബത്തില്‍ നിന്ന് വിട്ടുമാറി ഒറ്റയ്ക്ക് ജീവിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. നേരത്തേ ആരോഗ്യവും സമ്പത്തും ആയിരുന്നു പാപ്പിനസ് ഇന്‍ഡക്സിന്റെ പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കിയിരുന്നത്. ജനങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ടത് സമ്പത്തിനും വളര്‍ച്ചക്കും അല്ല പരസ്പര വിശ്വാസത്തിനും ബന്ധങ്ങള്‍ക്കും ആണെന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതുവെച്ച് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്‍ലന്‍ഡ് ജനതയെന്നും പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ ഫിന്‍ലന്‍ഡിനെ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിതത്തിനാണ്് ജനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. പരസ്പരമുള്ള വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഫിന്നിഷുകാര്‍ വില കല്‍പ്പിക്കുന്നു. അതേസമയം, പട്ടികയില്‍ ലോകശക്തിയായ അമേരിക്ക പിന്നിലായി.

24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. ഇതാദ്യമായാണ് അമേരിക്ക പട്ടികയില്‍ ഇത്രയും പിന്നിലാകുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയെ പിന്നിലാക്കിയ ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനസിനോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week