24 C
Kottayam
Thursday, June 4, 2026

‘സ്നേഹത്തിന്റെയും സമഭാവനയുടെയും പൊതിച്ചോർ’; ഡിവൈഎഫ്ഐയുടെ ഹൃദയ പൂർവ്വം പദ്ധതിയെ പുകഴ്ത്തി ‘ദ ഗാർഡിയൻ’

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറ് വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി  40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്.  പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്.എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ’. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.  

കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം പദ്ധതിയെന്ന് ഗാർഡിയൻ വാർത്ത പങ്കുവെച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ പൊതുജന പിന്തുണയോടെ ഹൃദയപൂർവ്വം പദ്ധതി ഇനിയും  വയറെരിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി വ്യാപിപ്പിക്കുമെന്ന് സനോജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

- Advertisement -

ഡി.വൈ.എഫ്.ഐയുടെ ഹൃദയ പൂർവ്വം പദ്ധതി വീണ്ടും അന്താരാഷ്ട്ര പ്രശംസ നേടിയിരിക്കുകയാണ്. മുൻ നിര ഇംഗ്ലീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ പദ്ധതിയെ പ്രകീർത്തിച്ചു കൊണ്ട് വാർത്ത നൽകിയിരിക്കുകയാണ്.  കേരളത്തിൽ, ജാതി,മത, വർണ്ണ, വർഗ്ഗ ചിന്തകൾക്ക് അതീതമായി ആയിരകണക്കിന് മനുഷ്യർക്ക് ദിനേന വിശപ്പകറ്റുന്ന പദ്ധതി സമത്വത്തിന്റെ മാതൃക തീർത്തുവെന്നാണ് ഗാർഡിയൻ അഭിപ്രായപ്പെടുന്നത്. 

- Advertisement -

ഭക്ഷണം സ്നേഹം കൊണ്ട് ഉണ്ടാക്കുന്നു എന്നത് കേട്ട് പഴകിയ കാര്യമാണെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥം കാണുന്നത് ഹൃദയ പൂർവ്വം പദ്ധതിയിലൂടെ പൊതിച്ചോർ നൽകുന്ന വീട്ടമ്മമാരിലാണെന്ന് പറയുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം പദ്ധതി. കൂടുതൽ പൊതുജന പിന്തുണയോടെ ഹൃദയപൂർവ്വം പദ്ധതി ഇനിയും  വയറെരിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി വ്യാപിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week