KeralaNews

വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് നേരിട്ടിരിന്നു.

രാവിലെ പത്തരയോടെ വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെ ഗതാഗക്കുരുക്ക് രൂക്ഷമായി. 12 മണിയോടെ വാഹനങ്ങളുടെ നിര ലക്കിടി മുതല്‍ ചിപ്പിലത്തോട് വരെ നീണ്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.

അവധി ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ച്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ ഒമ്പതു വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയന്ത്രണം നിലവില്‍ വന്നത്. എന്നാല്‍ ഇപ്പോഴും അവധി ദിനങ്ങളിലെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button