24.1 C
Kottayam
Friday, June 5, 2026

മുൻ എസ്ഐ ആക്രമിച്ചത് ഇയാൾക്കെതിരെ മകൾ പറഞ്ഞ പരാതി അന്വേഷക്കാനെത്തിയ എഎസ്ഐയെ, പ്രതി അറസ്റ്റിൽ

Must read

കൊച്ചി: മകളുടെ പരാതി അന്വഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിച്ച് മഞ്ഞുമ്മതിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം. വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പൊലീസുകാരെ ആക്രമിക്കുകയിയരുന്നു. ഒരു ഉദ്യോഗസ്ഥനെ തള്ളിയിച്ച് കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.

പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ഏലൂരില്‍ വെട്ടേറ്റ എഎസ്ഐ സുനില്‍ കുമാര്‍ പറഞ്ഞു. സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് തനിക്ക് കുത്തേറ്റതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിന് വെട്ടേറ്റത്. 

പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്.

- Advertisement -

വീട്ടിലെത്തിയപ്പോല്‍ വാതില്‍ കുറ്റിയിട്ട് കത്തിയും പിടിച്ചുനില്‍ക്കുകയായിരുന്നു പോളെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിവന്ന് പൊലീസുകാരനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചു. ഇതോടെ താന്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോള്‍ തന്നെ കുത്തിപരിക്കേല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week