ഹുമയൂൺചക്രവർത്തിയുടെ ശവകുടീരത്തിൻറെ താഴികക്കുടം തകർന്നുവീണു,സന്ദർശകർ കുടുങ്ങിയതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതിചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ താഴികക്കുടം തകര്‍ന്നുവീണു. തകര്‍ന്നുവീണ താഴികക്കുടത്തിനടിയില്‍ എട്ട്-ഒന്‍പത് പേര്‍ കുടുങ്ങിയെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.

വെള്ളിയാഴ് വൈകിട്ട് നാലരയോടെ ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടഭാഗം തകര്‍ന്നുവീണ വിവരം അഗ്നിരക്ഷാസേനയ്ക്ക് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ചിലരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. മൂന്ന് പേരെ അഗിരക്ഷാസേന പുറത്തെടുത്തു. അപകടത്തില്‍ മരണം സംഭവിച്ചിട്ടില്ലെന്നാണ് നിലവില്‍ ലഭ്യമായ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News