24 C
Kottayam
Sunday, June 7, 2026

മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു,അപകടകാരിയായത് പിറ്റ്ബുള്‍

Must read

കർണാൽ: മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു. ഹരിയാനയിലെ കർണാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിഞ്ഞുപോയ അവയവം തുന്നിച്ചേർക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. പാടത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. അതേ പാടത്തുകൊയ്യാൻ കൊണ്ടുവന്ന യന്ത്രത്തിന് സമീപത്താണ് നായ ഉണ്ടായിരുന്നത്. പ്രശ്‌നക്കാരനല്ലെന്ന് കരുതി യുവാവ് നായയെ ഗൗനിക്കാതെ പണി തുടർന്നു. എന്നാൽ,പെട്ടെന്ന് പാഞ്ഞെത്തിയ നായ യുവാവിനെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു.നായയെ തൊഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇതിനിടെയാണ് ജനനേന്ദ്രിയത്തിൽ കടിച്ചത്.

രക്ഷപ്പെടാൻ സമീപത്ത് കിടന്ന തുണിയെടുത്ത് നായയുടെ വായിൽ കുത്തിക്കയറ്റിയെങ്കിലും അത് പിടിവിട്ടില്ല. നിലവിളികേട്ട് എത്തിയവരാണ് നായയെ തല്ലിയോടിച്ച് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ യുവാവിനെ അക്രമിച്ചതിൽ രോഷം കൊണ്ട ഗ്രാമവാസികൾ കൂടുതൽ ആക്രമണം ഉണ്ടാകാതിരിക്കാൻ നായയെ തല്ലിക്കൊന്നു. നായയുടെ ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് അധികൃതർ.

പിറ്റ്ബുൾ നായ്ക്കൾ ആക്രമണകാരികളാവുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തേയും ഇവയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഏറ്റവും അപകടകാരികളായ നായ ഇനത്തിൽ ഒന്നാണ് പിറ്റ്ബുൾ എന്നാണ് കണക്കാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week