News
നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപിയ്ക്കും, സൂചന നൽകി മോദി
ഗുവാഹത്തി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തിയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ പരമാവധി സന്ദർശിക്കാൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിന് പുറമേ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News