30 C
Kottayam
Wednesday, September 25, 2024

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

Must read

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്.

വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിർത്താനൊരുങ്ങിയ ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാൽ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി

തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം...

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം; സ്ഥിരീകരണം

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71...

എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം; ഉത്തരവിറക്കി സർക്കാർ

തിരുവന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് നൽകി.ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം...

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

Popular this week