28.7 C
Kottayam
Saturday, September 28, 2024

10 വര്‍ഷമായി എല്‍ദോസ് കുന്നപ്പള്ളിയുമായി അടുത്ത ബന്ധം,മദ്യപിച്ച് മര്‍ദ്ദനം പതിവായിരുന്നു,എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി

Must read

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎക്കെതിരായ പരാതിയെ കുറിച്ച് അവർ വിശദീകരിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പറഞ്ഞ പരാതിക്കാരി, ഇത് താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ തന്നെ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

കോവളം പൊലീസ് സ്റ്റേഷനിലേക്ക് സെപ്തംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്എച്ച്ഒ തയ്യാറായില്ല. എംഎൽഎയെ കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് മൊഴിയെടുക്കാനെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ച് സാർ അവധിയാണെന്ന് പറഞ്ഞു. 14ാം തീയതിയാണ് കോവളത്ത് വെച്ച് തന്നെ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടി, പൊലീസും സ്ഥലത്തെത്തി. എന്നാൽ ഭാര്യയാണെന്ന് പറഞ്ഞ് എംഎൽഎ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞു.

തന്നെ വീട്ടിൽ വന്ന് മർദ്ദിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ജൂലൈ മാസം മുതലാണ് എൽദോസുമായി അടുപ്പം തുടങ്ങിയത്. കോവളത്ത് വെച്ച് തന്നെ മർദ്ദിക്കുമ്പോൾ പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത്. അതുകണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്. പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

വഞ്ചിയൂരുള്ള വക്കീലോഫീസിൽ വെച്ചാണ് കേസ് ഒത്തുതീർക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ്. പൊലീസിൽ നിന്നടക്കം സഹായം ലഭിക്കാത്ത നിലയിൽ ഭീഷണി കൂടിയപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്. എംഎൽഎ വീട്ടിൽ കയറി വലിയ ശല്യമായി. പെരുമ്പാവൂരുള്ള മുൻ വാർഡ് അംഗമായ സ്ത്രീയാണ് തന്നെ ഭീഷണണിപ്പെടുത്തിയത്. ഒരു പൊലീസുകാരനും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ട് വിളിച്ചു. 

എംഎൽഎയുടെ ഫോൺ തന്റെ കൈയ്യിലില്ല. അദ്ദേഹത്തിന്റെ ഫോൺ എന്റെ കൈയ്യിലാണെങ്കിൽ അദ്ദേഹം തനിക്കെതിരെ പരാതി നൽകാത്തത് എന്തുകൊണ്ടാണ്? കോടതിയിൽ നൽകിയ മൊഴിയിൽ താൻ ഉറച്ചുനിൽക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും.

കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. ഞാൻ ഒറ്റയാണ്, എനിക്ക് രാഷ്ട്രീയമില്ല, ആരും സഹായിക്കാനില്ല. എംഎൽഎ മോശക്കാരനാണെന്ന് എങ്ങിനെ മനസിലായെന്ന് ഇപ്പോൾ പറയുന്നില്ല. എന്നാൽ ഇനിയും ഉപദ്രവിച്ചാൽ വിവരങ്ങൾ പുറത്തുവിടും. നിരപരാധിയാണെന്ന് എൽദോസ് തെളിയിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

Popular this week