26.2 C
Kottayam
Friday, June 5, 2026

‘മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ’; ഇ പി ജയരാജൻ

Must read

കണ്ണൂർ: പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നന്നായി അന്വേഷണം നടത്തിയാണ് പൊലീസ് കേസെടുത്തത്. അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് കോടതിയിൽ തള്ളിപ്പോയതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷിച്ചതിന് ശേഷം പറയാം എന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

നൂറ് ശതമാനമല്ല, നൂറ്റൊന്ന് ശതമാനം വ്യക്തതയുണ്ടെങ്കിൽ മാത്രമേ മാധ്യമപ്രവർത്തകർ ചെയ്തിട്ടുള്ള കാര്യങ്ങളെകുറിച്ച് പൊലീസ് നടപടി എടുക്കൂ. നിങ്ങൾക്കത് വിശ്വസിക്കാം. ഞങ്ങൾക്ക് നിങ്ങളുടെ മുന്നിൽ സത്യം മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ല. ഫോൺ ചെയ്തത് മാത്രമാണെന്ന് നിങ്ങൾ ധരിക്കേണ്ട. പൊലീസിന്റെ കൈവശം എല്ലാ വ്യക്തമായ തെളിവുകളും ഉണ്ടാകും. അത്രയേ എനിക്ക് പറയാൻ പറ്റൂ. എന്നും ജയരാജൻ പറഞ്ഞു. 

നവകേരള സദസ് ചരിത്ര വിജയമാണെന്നും കേരളത്തിന്റെ പ്രതീക്ഷ ഭാവിയെ കുറിച്ച് അവബോധം ഉണ്ടാക്കാൻ കഴിഞ്ഞു എന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങൾ വലിയ സംഭവമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ച. മന്ത്രി സഭ പുനസംഘടന രണ്ടര വർഷം കഴിഞ്ഞുള്ള മാറ്റം മുൻപ് തീരുമാനിച്ചതാണ്.  നവകേരള സദസ് വന്നത് കൊണ്ട് കുറച്ച് വൈകി. 29 ന് മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും.

- Advertisement -

മുന്നണിയോഗത്തിലാണ് തീരുമാനം എടുത്തതെന്നും ജയരാജൻ പറഞ്ഞു. മന്ത്രിമാർ എല്ലാം നല്ല സേവനം നടത്തുന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും എൽഡിഎഫ് കൺവീനർ വിശദമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week