24.9 C
Kottayam
Friday, October 18, 2024

ഭാര്യയും കുട്ടികളും വാഹനത്തില്‍, കാറിന്റെ രഹസ്യ അറയിൽ നിറയെ പണം; യുവാവിനെ കൈയോടെ പൊക്കി പൊലീസ്

Must read

കൊഴിഞ്ഞാമ്പാറ: ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണക്കടത്ത് ശ്രമം പൊലീസ് പൊളിച്ചു. വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. മലപ്പുറം താനൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി  കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സിപി ചള്ളയിൽ വച്ച് പിടികൂടി പരിശോധന നടത്തിയപ്പോൾ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 2040000 രൂപ പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു ഇയാളുടെ യാത്ര.

ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ എം.ആർ. അരുൺകുമാർ, ചിറ്റൂർ സിഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്ഐ ബി പ്രമോദ്, അഡീഷണൽ എസ്ഐമാരായ  കെ പി ജോർജ്, വി കെ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവർ എം.കെ. രതീഷ്, ഹോം ഗാർഡ് സി വി ജയപ്രകാശ്, ചിറ്റൂർ സീനിയർ സിവിൽ പൊലീസ് ഓഫീസർ രമേഷ് എസ് സമീർ, സ്റ്റേഷൻ ഡ്രൈവർ സി.പി.ഒ ആർ ഷാജി എന്നിവരാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ഇതിനുമുമ്പ് സമാന രീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ എന്നീ സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി ഐ എം. ആർ. അരുൺകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

Popular this week