കുറ്റ്യാടി ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

കോഴിക്കോട്:കുറ്റ്യാടി ചുരം റോഡിൽ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു.

രാവിലെ ആലപ്പുഴ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കായംകുളം എം.എസ്.എം. കോളേജിന് സമീപത്തായിട്ടായിരുന്നു സംഭവം.

കരുനാഗപ്പള്ളിയില്‍നിന്ന് തോപ്പുംപടിക്കു വരികയായിരുന്നു ബസ്. യാത്രക്കാര്‍ ഇറക്കിയ ശേഷമാണ് തീ കത്തിപ്പടര്‍ന്നത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ഡിപ്പോയിലെ വെസ്റ്റ് ബ്യൂള്‍ (ചെയിന്‍ പോലെ രണ്ട് ബസ്) ബസ് ആണ് കത്തി നശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News