ഇൻഡിഗോ വിമാനത്തിനടിയിലേക്ക് കാർ ഓടിക്കയറി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡൽഹി : വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ തുടങ്ങവേ ഇൻഡിഗോ വിമാനത്തിനടിയിലേക്ക് കാർ ഇടിച്ചു കയറി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് രാവിലെ പാട്നയിലേക്ക് പുറപ്പെടാൻ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയർലൈനിന്റെ കാർ വന്നത്. വിമാനത്തിന്റെ മുൻഭാഗത്തെ വീലുമായി കൂട്ടിയിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷിക്കും.

വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവറെ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ ഷെഡ്യൂൾ പ്രകാരം പാട്നയിലേക്ക് താമസിയാതെ പുറപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News