ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിൻ്റെ ഭാര്യ ജെസിയാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ജെസിയെ കാണാതായിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ ജെസിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പുന്നപ്ര പോലീസിനെ സമീപിച്ചിരുന്നു. ഇതോടെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ വീടിനു സമീപത്തെ പറമ്പിലാണ് ജെസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ജെസിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവികത ഇല്ലെന്ന വിലയിരുത്തലിലാണ് പോലീസ്. ആളൊഴിഞ്ഞ പറമ്പിലെത്തി ജെസി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തെ സാമ്പത്തിക പ്രയാസങ്ങൾ അലട്ടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News