അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

കോട്ടയം:ഏറ്റുമാനൂരിന് സമീപം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ തൽക്ഷണം മരിച്ചു.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി മുരുക്കുന്താനം വീട്ടിൽ സത്യൻ (62) ആണ് മരിച്ചത്.ഏറ്റുമാനൂർ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്.

പുലർച്ചെ രണ്ടു മണിയോടെയാണ് അതിരമ്പുഴ വില്ലേജ് ഓഫീസിന് സമീപം
ഉപ്പുപുരിക്കൽ വളവിൽ അപകടമുണ്ടായത്.ഓട്ടം പോയി തിരികെ ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന സത്യൻ്റെ ഓട്ടോയില്‍ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് മറിഞ്ഞ ഓട്ടോയിൽ നിന്നും തെറിച്ച് വീണ സത്യൻ കാറിനും, റോഡരികിലെ മതിലിനും ഇടയിൽ പെട്ടാണ് തൽക്ഷണം മരിച്ചത്.കാറിലുണ്ടായിരുന്ന അതിരമ്പുഴയിലെ ബാർ ഹോട്ടൽ ജീവനക്കാരായ നാല് പേരും അപകടത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടു.പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ
പോലീസ് ആണ് സത്യനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് .മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News