ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം;പരിശോധന ഇനി പുഴ കേന്ദ്രീകരിച്ച്

അങ്കോല : അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറില്‍ സിഗ്‌നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഇല്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍.

കുടുംബം പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു.

റഡാറില്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന നടത്തിയെങ്കിലും പാറക്കല്ലാണ് കിട്ടിയതെന്ന് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം.
അഷ്റഫ് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞപ്പോള്‍ നിരാശയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News