24.3 C
Kottayam
Saturday, June 6, 2026

രാത്രി പത്ത് മണിക്ക് ശേഷം തട്ടുകട പാടില്ലെന്ന് ആവശ്യം; അടപ്പിക്കാന്‍ ചെന്ന നാട്ടുകാരും തട്ടുകടക്കാരുമായി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്; സംഭവം കോഴിക്കോട്ട്

Must read

കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡില്‍ രാത്രിയില്‍ തട്ടുകടകള്‍ നടത്തുനത് തടയാന്‍ എത്തിയ നാട്ടുകാരും തട്ടുകടക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി പ്രദേശവാസികള്‍ കടകളടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. റോഡിന്റെ രണ്ട് വശത്തുമായി തട്ടുകടകള്‍ നടത്തിവരികയാണ്. ഇത് വലിയ ഗതാഗതകുരുക്കാണ് സൃഷ്ടിക്കുന്നത്.

റോഡിലെ തിരിക്ക് മൂലം ഇതിനുമുമ്പും പ്രദേശവാസികള്‍ ഈ ഫുഡ് സ്റ്റാളുകള്‍ അടപ്പിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം കട തുറക്കരുതെന്നത് പ്രദേശവാസികളുടെ പ്രധാന ആവശ്യമായിരുന്നു. റോഡിനിരുവശങ്ങളിലും തട്ടുകടകള്‍ ഉണ്ടാവുന്നത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു.

- Advertisement -

- Advertisement -

ഇവിടെയുള്ള അനധികൃത പാര്‍ക്കിംഗും വാഹനങ്ങളിലെത്തുന്ന യുവാക്കളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇത് മൂലം വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് നേരിടേണ്ടി വരുന്നത്.

യുവാക്കളുടെ സംഘം സമീപത്തുള്ള വശങ്ങള്‍ക്കലേക്ക് ഒത്തുകൂടുകയും ശബ്ദമുള്ള ബൈക്കുകളുമായി മത്സരയോട്ടം നടത്തുകയും ചെയ്യുന്നു. ലഹരി വില്‍പന പ്രദേശത്ത് വ്യാപകമാണെന്നും സമീപത്ത് തന്നെ എക്‌സൈസ് സംഘം ഇടപെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായും നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week