24.9 C
Kottayam
Saturday, June 6, 2026

ഞാൻ മരിക്കും വരെ ആ മുറിവ് ഉണ്ടാകും, ഉള്ളിലങ്ങനെ തന്നെ ഉണ്ടാവും: ഭാവന പറയുന്നു

Must read

കൊച്ചി:സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ ജീവതത്തിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു എന്നും ആ വേദന താൻ മരിക്കുന്നത് വരെ ഉള്ളിൽ ഉണ്ടാകുമെന്നും ഭാവന പറയുന്നു. “അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകുകയാണ്. എല്ലാവരും പറയും സമയം നമ്മളെ സുഖപ്പെടുത്തും എന്ന്. അതൊക്കെ ഒരു മുറിവ് തന്നെയാണ്. ഉള്ളിലങ്ങനെ തന്നെ അതുണ്ടാകും. ഞാൻ മരിക്കുന്നത് വരെയും അച്ഛനെ ഞാൻ ഒരുപാട് മിസ് ചെയ്യും.

ആ ഒരു വേദന ഉള്ളിൽ ഉണ്ടാവും. കുറേക്കാലം കഴിയുമ്പോൾ ഓക്കെ ആവും എന്നല്ല, എല്ലാം ഉള്ളിൽ തന്നെ ഉണ്ടാകും. ചിലപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെ ആണല്ലോ. സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ഒരു കേറ്റം കയറിയാൽ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ കരുതുന്നില്ല”, എന്നാണ് ഭാവന പറയുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തിലേറെ ആയി മലയാള സിനിമയിൽ നിന്നും മാത്രമാണ് താൻ മാറി നിന്നതെന്നും ഭാവന പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. മൂഡ് സ്വിങ്സ് ഉള്ള ആളാണ്. കുറച്ചൊക്കെ മനസിനെ വല്ലാതെ ബാധിച്ചിരുന്നു. എല്ലാവരെയും പോലെ വിഷമങ്ങൾ തന്നെയും ബാധിക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു. 

- Advertisement -

റാണി എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ആണ് ചിത്രം ഒരുക്കുന്നത്. ഭാവനയ്ക്ക് ഒപ്പം ഹണി റോസ്, ഉർവശി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹണ്ട് എന്നൊരു സിനിമയും ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ഹെറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week