എന്റെ ഹാപ്പി പ്ലെയ്സ്; പ്രണയം വെളിപ്പെടുത്തി തമന്ന

ചെന്നൈ: നടൻ വിജയ് വര്‍മ്മയുമായുള്ള പ്രണയം വെളിപ്പെടുത്തി തമന്ന. ‘എന്റെ ഹാപ്പി പ്ലെയ്സ്’ എന്നാണ് തമന്ന വിജയ് വര്‍മ്മയെ വിശേഷിപ്പിക്കുന്നത്.

അടുത്തിടെ ഒരു സ്വകാര്യ ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് വര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തമന്ന തുറന്നുപറയുന്നത്. നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ ന്റെ സൈറ്റില്‍ വെച്ചാണ് തങ്ങള്‍ കൂടുതലായും അടുത്തതെന്നും തമന്ന തുറന്നു പറയുന്നു.

ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. വളരെ ഓര്‍ഗാനിക്കായാണ് അദ്ദേഹത്തോടെനിക്ക് ആത്മബന്ധം തോന്നിയത്. അദ്ദേഹം എന്നോട് വളരെ സ്വാഭാവികമായും മനസ്സ് തുറന്നും ഇടപെട്ടപ്പോള്‍ എനിക്കും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.

കാര്യങ്ങള്‍ ലളിതമായാല്‍ നിങ്ങള്‍ നിങ്ങളാവാൻ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതില്ലല്ലോ. നിങ്ങള്‍ക്ക് ഒരു പാര്‍ട്ണറെ കണ്ടെത്തണമെങ്കില്‍ അവരുടെ ധാരണകള്‍ക്കനുസരിച്ച്‌ ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടി വരും. പക്ഷെ എനിക്കായി ഞാൻ ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു. ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസിലാക്കിയ ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ വളരെയധികം കരുതല്‍ നല്‍കുന്ന ഒരു വ്യക്തിയാണദ്ദേഹം, എനിക്ക് സന്തോഷമുള്ളയിടം,” തമന്ന പറയുന്നു.

ഗോവയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും തമ്മിലുള്ള ഡേറ്റിംഗ് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. നിരവധി പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടെങ്കിലും തങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച്‌ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News