കോഴിക്കോട്: ചക്കയിടാൻ പ്ലാവിൽ കയറിയ ആൾ വീണ് മരിച്ചു. താമരശ്ശേരി അടിവാരം മുപ്പതേക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഏറെനാളായി താമരശ്ശേരിയിൽ താമസക്കാരനാണ് ഇബ്രാഹിം. ബുധനാഴ്ച രാവിലെയാണ് ചക്കയിടാനായി താമസസ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ കയറിയത്. ഏണി ഉപയോഗിച്ച് പ്ലാവിൽകയറിയ ഇബ്രാഹിം പിന്നാലെ പിടിവിട്ട് പ്ലാവിൽനിന്ന് വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും.
A native of Kasaragod, Ibrahim (54), died after falling from a jackfruit tree at Adivaram Mupathekar, Thamarassery, in Kozhikode. The incident occurred on Wednesday morning around 10 AM while he was attempting to pluck jackfruit. Ibrahim, who was a former expatriate, was rushed to the Medical College Hospital with severe injuries but could not be saved.


