26 C
Kottayam
Saturday, June 6, 2026

തായ് പ്രധാനമന്ത്രിയുടെ ഫോണ്‍വിളി ചോര്‍ന്നു,രാജിയ്ക്കായി മുറവിളി,വന്‍ പ്രതിഷേധം

Must read

ബാങ്കോക്ക്: കംബോഡിയയുടെ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുള്ള ഫോണ്‍സംഭാഷണം ചോര്‍ന്നതിനുപിന്നാലെ പ്രധാനമന്ത്രി പെയ്തോങ്തരണ്‍ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് തായ്‌ലാന്‍ഡില്‍ പ്രതിഷേധം ശക്തം. തലസ്ഥാനമായ ബാങ്കോക്കില്‍ ശനിയാഴ്ചനടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

കംബോഡിയയുമായുള്ള അതിര്‍ത്തിത്തര്‍ക്കം മോശമായി കൈകാര്യം ചെയ്തതിന്റെപേരില്‍ ഷിനവത്രയ്‌ക്കെതിരേ ജനരോഷം കനക്കവേയാണ് കോളിളക്കം സൃഷ്ടിച്ച് ഹുന്‍ സെന്നുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നത്. ഹുന്‍ സെന്‍ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഈമാസം 18-ന് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് ഷിനവത്രയുടെ പരാമര്‍ശങ്ങളെന്നാണ് ആരോപണം.

- Advertisement -

അതിര്‍ത്തിസംഘര്‍ഷം ലഘൂകരിക്കാന്‍ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് സംഭാഷണത്തെക്കുറിച്ച് ഷിനവത്ര പറയുന്നത്. ജനരോഷമുടലെടുത്തതോടെ ഷിനവത്ര പരസ്യമായി മാപ്പുപറയുകയും സായുധസേനകള്‍ക്ക് അചഞ്ചലമായ പിന്തുണപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫോണ്‍വിളി ചോര്‍ന്നതുമായി ബന്ധപ്പെട്ട് കംബോഡിയയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തുകയും ചെയ്തു.

- Advertisement -

സംഭാഷണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ഷിനവത്രയ്ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാം. സംഭവത്തിനുപിന്നാലെ 69 എംപിമാരുള്ള ഭുംജൈതൈ പാര്‍ട്ടി ഷിനവത്രയുടെ ഭരണസഖ്യം വിട്ടു.

- Advertisement -

കംബോഡിയയുടെ ഭൂപ്രദേശങ്ങള്‍ അധിനിവേശശക്തികളില്‍നിന്ന് സംരക്ഷിക്കുമെന്ന് നിലവില്‍ കംബോഡിയന്‍ സെനറ്റിന്റെ പ്രസിഡന്റുകൂടിയായ ഹുന്‍ സെന്‍ ശനിയാഴ്ച പറഞ്ഞു. തായ് സൈന്യം കംബോഡിയയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേല്‍ ഗുരുതര ലംഘനം നടത്തിയെന്നും ആരോപിച്ചു. മേയ് 28-ന് അതിര്‍ത്തിത്തര്‍ക്കം സായുധസംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.

സംഭാഷണത്തിനിടെ തികച്ചും അനൗദ്യോഗികമായി ‘അങ്കിള്‍’ എന്നാണ് ഷിനവത്ര ഹുന്‍ സെന്നിനെ വിളിച്ചത്. അനന്തരവളായിക്കരുതി തന്നോട് അല്പം അനുകമ്പ കാണിക്കണമെന്നും രാജ്യത്തെ വിമര്‍ശകര്‍ തന്നോട് രാജിവെച്ച് കംബോഡിയയുടെ പ്രധാനമന്ത്രിയായിക്കോയെന്ന് പറയുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അവര്‍ പറഞ്ഞു. കംബോഡിയന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള കമാന്‍ഡര്‍ ബൂന്‍സിന്‍ പദ്ക്ലാങ്ങിനെക്കുറിച്ചും ഷിനവത്ര മോശമായിപ്പറഞ്ഞു. അയാള്‍ എതിര്‍ചേരിയില്‍നിന്നുള്ളതാണെന്നും മാധ്യമങ്ങളോട് വീമ്പുപറയാനാണ് താത്പര്യമെന്നും ഈ കാട്ടിക്കൂട്ടലുകള്‍ തനിക്കിഷ്ടമല്ലെന്നുമാണ് പറഞ്ഞത്. തായ്ലാന്‍ഡിന് ബലഹീനതയുണ്ടെന്നതരത്തിലാണ് ഷിനവത്രയുടെ നിലപാടെന്നും അത് പ്രധാനമന്ത്രിക്ക് ചേരാത്തതാണെന്നും വിമര്‍ശകര്‍ പറയുന്നു.

തായ് രാജകുടുംബത്തിന്റെ അനുയായികളായ ‘മഞ്ഞക്കുപ്പായ’ക്കാരാണ് (യെല്ലോ ഷര്‍ട്ട് ഗ്രൂപ്പ്) പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഷിനവത്രയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ തക്സിന്‍ ഷിനവത്രയെ ശക്തമായി എതിര്‍ത്തിരുന്നവരാണിവര്‍. തക്സിന് ഹുന്‍ സെന്നുമായി അടുത്തബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. 2006-ലും 2014-ലും രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായത് ‘യെല്ലോ ഷര്‍ട്ടി’ന്റെ ഭരണവിരുദ്ധറാലികള്‍ അക്രമാസക്തമായതിനെത്തുടര്‍ന്നാണ്. അതിലൂടെയാണ് തക്സിനും പെയ്തോങ്തരണിന്റെ പിതൃസഹോദരി യിങ്ലക് ഷിനവത്രയും അധികാരത്തില്‍നിന്ന് പുറത്തായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week