InternationalNews

ബോഡി മസാജിനിടെ തായ് ​ഗായിക മരിച്ചു ; മസാജ് തെറ്റായ രീതിയിൽ ചെയ്താൽ പക്ഷാഘാത സാധ്യത കൂടുതലെന്ന് ഡോക്ടർമാർ

ഉഡോൺ താനി: ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്ന് തായ് ഗായിക ചയാദ പ്രാവോ ഹോം മരണപ്പെട്ടു. വടക്കുകിഴക്കൻ ഉഡോൺ താനി നഗരത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് 20 കാരിയായ ചായദ മരിച്ചത്. ഒക്ടോബർ മുതൽ അവർ മസാജ് ചെയ്യുകയും തുടർന്ന് ആരോ​ഗ്യ നില മോശമാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

തോളിലെ വേദന ഒഴിവാക്കാനാണ് ചയാദ മസാജ് ചെയ്തതു. നെക്ക് ട്വിസ്റ്റിം​ഗ് ചെയ്തശേഷം ആരോ​ഗ്യ വഷളാവുകയായിരുന്നുവെന്ന് നേഷൻ ടിവി റിപ്പോർട്ട് ചെയ്തു. ആദ്യത്തെ മസാജ് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം ശരീരം മുഴുവൻ മരവിപ്പ് അനുഭവപ്പെടുക ചെയ്തതായി ഗായിക ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. ശേഷം അവസ്ഥ മോശമാവുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കെെയ്ക്കായി ഹെവി ഹാന്റ് മസാജാണ് അവർ ചെയ്തിരുന്നതെന്ന് നവംബർ 6 ൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.  തുടർന്ന് വലതു കൈ മരവിക്കുകയും ചെയ്തു. നവംബർ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളർന്നു. തുടർന്ന് ചലന ശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു. 

നവംബർ 18-ന് ചയാദയുടെ ശരീരം പൂർമായും തളർന്ന നിലയിലായി. മസാജ് പാർലറിനെതിരെ കോടതി മുഖേന നടപടിയെടുക്കണമോ എന്ന് ചായദ ആലോചിച്ചിരുന്നുവെങ്കിലും തെളിവില്ലായിരുന്നു. നിർഭാഗ്യവശാൽ, രക്തത്തിലെ അണുബാധയുടെയും മസ്തിഷ്ക വീക്കത്തിൻ്റെയും സങ്കീർണതകൾ കാരണം ഡിസംബർ 8 ന് ഐസിയുവിൽ വച്ച് അവർ മരിക്കുകയായിരുന്നു. 

കഴുത്തിലെ മസാജ് പക്ഷാഘാതത്തിന് കാരണമാകുമെന്ന് റാംഗ്‌സിറ്റ് യൂണിവേഴ്‌സിറ്റിയിലെ ഓറിയൻ്റൽ മെഡിസിൻ കോളേജിലെ പ്രൊഫസർ ഡോ. തിരവത് ഹേമചൂധ പറഞ്ഞു. മസാജ് തെറ്റായ രീതിയിൽ ചെയ്താൽ മസ്തിഷ്കത്തെ വിതരണം ചെയ്യുന്ന രക്തക്കുഴലുകളുടെ സമ്മർദ്ദം ഉണ്ടാവുകയും ഹെമിപ്ലെജിയ, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായും ഡോ. തിരവത് പറയുന്നു. 

അമിതവണ്ണമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ള ആളുകൾക്ക് സ്ട്രോക്ക് സംബന്ധമായ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  നെക്ക് മസാജ് അപകട സാധ്യത കൂട്ടാം. ഇത് ഞരമ്പുകൾക്ക് മാത്രമല്ല, കഴുത്തിലെ രക്തക്കുഴലുകൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഡോ. തിരവത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker