ശ്രീനഗര്‍: ഇന്ത്യക്കെതിരേ ആക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നല്‍കിയെന്ന് അതിര്‍ത്തിയില്‍ പിടിയിലായ പാക് ഭീകരന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയെ ആക്രമിക്കാന്‍ പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കി. സെപ്റ്റംബര്‍ 13ന് അതിര്‍ത്തിലൂടെ നുഴഞ്ഞുകയറാനാണ് നിര്‍ദേശം ലഭിച്ചതെന്നും ഭീകരന്‍ വെളിപ്പെടുത്തി.
ഭീകരന്റെ ദൃശ്യങ്ങളും കുറ്റസമ്മതവും ഇന്ത്യന്‍ സൈന്യമാണ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെ ഒകാര ജില്ലക്കാരനായ അലി ബാബര്‍ (19) ആണ് പിടിയിലായ ലഷ്‌കര്‍ ഭീകരന്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ താനുള്‍പ്പെടെ ആറു ഭീകരരെയാണ് പാക് സൈന്യം സജ്ജമാക്കിയതെന്നും അലി ബാബര്‍ പറഞ്ഞു.
കാഷ്മീരില്‍ മുസ്ലിംങ്ങള്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തിയിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നും ഞാന്‍ കണ്ടില്ല. ഇന്ത്യന്‍ സൈന്യം തന്നോട് മാന്യമായാണ് പെരുമാറിയത്. പീഡിപ്പിക്കുകയോ മര്‍ദിക്കുകയോ ചെയ്തില്ല. കാഷ്മീരിലെ ജനങ്ങള്‍ സന്തുഷ്ടരായാണ് കഴിയുന്നതെന്നും വീഡിയോയില്‍ ബാബര്‍ വ്യക്തമാക്കി.