ദില്ലി: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇന്നലെ അർധരാത്രിയിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറുപതടി താഴ്ചയുള്ള കിണറ്റില്‍ കുട്ടി വീണത്. വീടിന് പിന്നിലെ പറമ്പിൽ കളിക്കുന്നതിനിടെ പതിനൊന്ന് വയസുകാരന്‍ രാഹുല്‍ സാഹു കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. 110 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാന് കഴിഞ്ഞത്.
കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈന്യവുമടക്കം അഞ്ഞൂറോളം പേർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിത്. റിമോട്ടിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ എത്തിച്ച് വരെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നു. കുട്ടിയുടെ ശ്വാസം ഉറപ്പാക്കാൻ പൈപ്പിലൂടെ ഓക്സിജൻ എത്തിച്ചിരുന്നു. പഴങ്ങളും ജ്യൂസും ഇടവേളകളിൽ നൽകുന്നു.