24.5 C
Kottayam
Friday, June 5, 2026

ഓസ്ട്രിയയിലെ ഗ്രാസിലെ അപ്പര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെടിയുതിര്‍ത്ത്‌ 22കാരനായ പൂര്‍വ വിദ്യാര്‍ഥി; വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; നാലുപേരുടെ നില ഗുരുതരം

Must read

വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത്‌പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. 28 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണെന്നും അക്രമി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍നിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. വെടിവെപ്പ് നടത്തിയ അക്രമി ശുചിമുറിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

- Advertisement -

- Advertisement -

കൊലപാതകി 22 വയസ്സുള്ള പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളില്‍വച്ച് പീഡനത്തിന് ഇരയായതിന്റെ പ്രതികാരമാണ് 22കാരന്‍ സ്‌കൂളില്‍ കയറി വെടിവയ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വീഡിയോകളില്‍, കാമ്പസില്‍ ചുറ്റും വെടിവയ്പ്പുകളുടെ ശബ്ദം മുഴങ്ങുന്നതും സ്‌ട്രെച്ചറുകളില്‍ നിരന്നിരിക്കുന്ന മൃതദേഹങ്ങളും കാണിക്കുന്നു. ആയുധധാരികളായ പോലീസ് ഇടനാഴികളില്‍ അരിച്ചുപെറുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് ജീവനുവേണ്ടി ഓടുന്നതും കാണാം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിടത്തില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ വിവരം സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് എക്‌സില്‍ കുറിച്ചു. നിരവധി മരണങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞെങ്കിലും എണ്ണം വ്യക്തമാക്കിയിരുന്നില്ല. കുറഞ്ഞത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

- Advertisement -

സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് വിവരം. ഓസ്ട്രിയയുടെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് (സ്വാറ്റ്) ടീമിന്റെ ഭാഗമായ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സംഘം സ്‌കൂളിലുണ്ട്. വെടിവയ്പ്പ് നടത്തിയയാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചതായി ഓസ്ട്രിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഒആര്‍എഫ് പറയുന്നു. പൊലീസ് കെട്ടിടം ഒഴിപ്പിക്കുകയാണെന്നും ഒആര്‍എഫ് പറഞ്ഞു

സ്‌കൂള്‍ കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള പൊലീസ് ഓപ്പറേഷന്‍ തുടരുകയാണ്. പ്രത്യേക യൂനിറ്റുകള്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം നിലത്തുണ്ട്. കെട്ടിടത്തിനകത്തു നിന്ന് വെടിവെപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആക്രമണങ്ങളും ബന്ദിയാക്കല്‍ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന തങ്ങളുടെ സ്‌പെഷ്യലിസ്റ്റ് ‘കോബ്ര ടാക്റ്റിക്കല്‍ യൂനിറ്റി’നെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസ്. നഗരത്തിന്റെ വടക്ക് ഭാഗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രധാന ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ന് ആക്രമണമുണ്ടായത്. 2015 ജൂണ്‍ 20-ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗ്രാസ് വെടിവയ്പ്പിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായാണ് വെടിവയ്പ്പ് നടന്നത്. നഗരത്തിലെ തെരുവുകളിലൂടെ അക്രമി വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week