ഹൈദരാബാദ്: ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ക്ഷേത്രം പൂജാരി അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. ക്ഷേത്രപരിസരത്തുള്ള ജമന്തി കൃഷിക്കിടയിലായി 685 കഞ്ചാവ് ചെടികളാണ് പൂജാരി നട്ടു വളര്‍ത്തിയത്. സംഭവത്തില്‍ പൂജാരിയായ അവുതി നാഗയ്യ (48)യെ പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പൊലീസ് പൂജാരിയെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം.
ജമന്തി ചെടികള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു പൂജാരിയുടെ കഞ്ചാവ് കൃഷി. കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാര്‍ക്ക് വില്‍പനയും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാള്‍ കഞ്ചാവു കൃഷി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുതിര്‍ന്ന പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു ക്ഷേത്രപരിസരത്തു റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ഉദ്ദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങളാണു കണ്ടെത്തിയത്. റെയ്ഡില്‍ 685 കഞ്ചാവ് ചെടികള്‍, 17.741 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് വിത്തുകള്‍, മുപ്പതിനായിരം രൂപ, ഇലക്ട്രോണിക് ത്രാസ്, ഫോണ്‍ തുടങ്ങിയവയാണ് അന്വേഷണത്തില്‍ കണ്ടെടുത്തത്.
A 48-year-old temple priest was arrested in the Sangareddy district of Telangana for allegedly growing cannabis plants on the temple premises. The accused, identified as Avuti Nagaiah, had cleverly intercropped 685 cannabis plants within a marigold plantation to avoid detection.


