ഹൈദരാബാദ്: വോട്ടിനായി പണവും പ്രഷര്‍ കുക്കറുമടക്കം സമ്മാനമായി നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന് സംശയം. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്.
പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ ഹരിബാബു സമ്മാനങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെയാണ് തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രഷര്‍ കുക്കര്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
പ്രചാരണത്തിനിടെ 2,500 രൂപയും പ്രഷര്‍ കുക്കറുമായാണ് സ്ഥാനാര്‍ഥിയും സംഘവും വീടുകളിലെത്തിയതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. ‘ഞങ്ങള്‍ പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ അപമാനിക്കുന്നത്?’ എന്നാണ് പ്രതിഷേധക്കാര്‍ ചോദിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ സ്ഥലത്തു നിന്നും നീക്കി. വോട്ടിന് പണം നല്‍കിയതിന് ഹരിബാബുവിനെതിരെ നിലവില്‍ കേസെടുത്തിട്ടില്ല.
378 വോട്ട് നേടിയാണ് ആരോപണ വിധേയനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിബാബു ജയിച്ചത്. ഭാരതീയ രാഷ്ട്ര സമിതി സ്ഥാനാര്‍ഥി 131 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥിക്ക് നാലു വോട്ടാണ് ലഭിച്ചത്. അശ്വാരോപേട്ട് നഗരസഭയില്‍ ഭരണം കോണ്‍ഗ്രസിനാണ്. 22 ല്‍ 17 സീറ്റും കോണ്‍ഗ്രസ് തന്നെ നേടി. രണ്ടു സീറ്റ് ഭാരതീയ രാഷ്ട്ര സമിതിക്കാണ്. ബിജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ടിടത്തും ജയിച്ചു.
തെലങ്കാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പണമൊഴുക്കാണ് നടന്നിട്ടുള്ളത്. 3.09 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത 1.29 കോടി രൂപ, 1.21 കോടി രൂപയുടെ മദ്യം, 15.7 ലക്ഷത്തിന്റെ ലഹരി വസ്തുക്കള്‍, 28.96 ലക്ഷത്തിന്റെ സ്വര്‍ണം, സൗജന്യമായി നല്‍കാന്‍ എത്തിച്ച 13 ലക്ഷത്തിന്റെ സമ്മാനങ്ങള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.
വോട്ടിനായി പണം നൽകുന്നതും അത് തിരികെ വാങ്ങുന്നതും ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഹരിബാബു മിൻഡയ്ക്കെതിരെ ഉണ്ടായേക്കാവുന്ന നിയമനടപടികളും ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകളും താഴെ നൽകുന്നു:
സാധ്യമായ നിയമനടപടികൾ
- തിരഞ്ഞെടുപ്പ് റദ്ദാക്കൽ: ജനപ്രാതിനിധ്യ നിയമം (Representation of the People Act, 1951) അനുസരിച്ച് വോട്ടർമാർക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത് ‘അഴിമതി’ (Corrupt Practice) ആയി കണക്കാക്കപ്പെടുന്നു. പരാതി തെളിയുന്ന പക്ഷം കോടതിക്ക് ഇദ്ദേഹത്തിന്റെ വിജയം റദ്ദാക്കാം.
- ക്രിമിനൽ കേസ്: ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) സെക്ഷൻ 171B, 171E പ്രകാരം വോട്ട് കോഴ നൽകുന്നത് കുറ്റകരമാണ്. ഇത് തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
- അയോഗ്യത: ഇത്തരം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥിയെ നിശ്ചിത വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കാൻ സാധിക്കും.
- പെരുമാറ്റച്ചട്ട ലംഘനം: മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിലിരിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ കേസെടുക്കാം.
അശ്വരോപേട്ടിലെ നാട്ടുകാർ ഈ സംഭവത്തിൽ വലിയ പ്രതിഷേധത്തിലാണ്. രാഷ്ട്രീയ ധാർമ്മികതയുടെ ലംഘനത്തിന് പുറമെ, പണം തിരികെ വാങ്ങി ജനങ്ങളെ അപമാനിച്ചു എന്ന പരാതി കൂടി ഉയർന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാകും. സാധാരണഗതിയിൽ പരാതി ലഭിച്ചാൽ ജില്ലാ കളക്ടറോ തിരഞ്ഞെടുപ്പ് ഓഫീസറോ ആയിരിക്കും പ്രാഥമിക അന്വേഷണം നടത്തുക.
In a bizarre incident during the Telangana Municipal Elections, a Congress candidate named Haribabu Minda from the 10th ward of Ashwaraopeta municipality demanded his election bribes back before the results were even out. Doubting his victory after the polling, Minda forcibly took back the cash and pressure cookers he had distributed to voters as gifts. Ironically, when the results were declared, he emerged as the winner. Now, the local residents are protesting against the councillor for his lack of trust and for reclaiming the gifts after winning their votes.


