24.6 C
Kottayam
Saturday, June 6, 2026

നാലാം വട്ടവും നോട്ടീസ്, ഒടുവിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിലെത്തി

Must read

ന്യൂഡൽഹി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യാനായി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിലെത്തി. രാവിലെ 10.30ഓടു കൂടിയാണ് തേജസ്വി സിബിഐ ഓഫീസിലെത്തിയത്. ഹാജരാവാനുള്ള മൂന്നു തിയ്യതികളും ഒഴിവാക്കി നാലാമത്തെ തിയ്യതിക്കാണ് തേജസ്വി ചോദ്യം ചെയ്യലിനെത്തുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. 

സിബിഐ ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ എത്തിയ തേജസ്വി ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ട എല്ലാ ഡോക്യുമെൻ്റ്സോടുകൂടിയാണ് എത്തിയത്.ഫെബ്രുവരി 28, മാർച്ച് 4,11 തിയ്യതികളിൽ തേജസ്വിയാദവിനോട് ചോദ്യം ചെയ്യലിന് എത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ മൂന്ന് തിയ്യതികൾക്കു ശേഷമാണ് ഇന്ന് തേജസ്വി എത്തിയത്. 

കേസിൽ തേജസ്വി യാദവിനോട് മാർച്ച് 25ന് സിബിഐക്ക് മുമ്പിൽ ഹാജരാവണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം തന്നെ സിബിഐക്ക് മുന്നിൽ ഹാജരാവണമെന്നും അതുവരെ സിബിഐ അറസ്റ്റ് ചെയ്യില്ലെന്നും സിബിഐ അഭിഭാഷകൻ ഡി പി സിങ് കോടതിയിൽ അറിയിച്ചിരുന്നു. 

ഈ മാസം 25ന് തേജസ്വി ഹാജരാവുമെന്ന് അഭിഭാഷകനും കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ആരോപണങ്ങൾ തന്റെ പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു ഉദ്യോ​ഗസ്ഥർക്കുമെതിരെയാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തേജസ്വിയാദവ് ഹർജിയിൽ പറഞ്ഞിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നും കോടതിയുടെ ഉത്തരവ്. 

- Advertisement -

2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം. ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ  ചോദ്യം ചെയ്തിരുന്നു.

- Advertisement -

മിസ ഭാരതിയുടെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week