26.2 C
Kottayam
Friday, June 5, 2026

ഹോളിക്ക് മുസ്ലീങ്ങൾ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎൽഎ, “അച്ഛന്റെ സ്വന്തമാണോ ബീഹാർ” എന്ന് തേജസ്വി യാദവ്

Must read

പട്‌ന: ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

‘മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ. പറഞ്ഞിരിക്കുന്നത്. ഇത് അയാളുടെ അച്ഛന്റെ സംസ്ഥാനമാണോ? ആരാണയാള്‍? എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു പ്രസ്താവനയിറക്കാന്‍ സാധിച്ചത്?’ ആര്‍.ജെ.ഡി. നേതാവായ തേജസ്വി യാദവ് പറഞ്ഞു.

- Advertisement -

മുഖ്യമന്ത്രിക്ക് അബോധാവസ്ഥയിലാണ്. ദളിത് വനിതകള്‍ അവരുടെ അവകാശത്തേയും അഭിമാനത്തെയും കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അവരെ ശകാരിക്കും. അദ്ദേഹത്തിന് ഈ എം.എല്‍.എയെ ശകാരിക്കാന്‍ ധൈര്യമുണ്ടോ. ജെ.ഡി.യുവിന് ഇപ്പോള്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നിറമാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കസേരയല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലെന്നും തേജസ്വി യാദവ് ആരോപിച്ചു.

- Advertisement -

എന്നാല്‍, മതവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് മധുബനി ജില്ലയിലെ ബിസ്ഫിയില്‍ നിന്നുള്ള എം.എല്‍.എ. ആയ ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ വിശദീകരണം.

- Advertisement -

ഇത്തവണ, ഹോളി മാര്‍ച്ച് 14 വെള്ളിയാഴ്ചയാണ്. മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് വെള്ളിയാഴ്ചയാണ്. വര്‍ഷത്തില്‍ ഒരിക്കലാണ് ഹോളി വരുന്നത്. നിറങ്ങളുടെ ഉത്സവമാണിത്. ആരെങ്കിലും നിറങ്ങള്‍ വാരിപ്പൂശിയാല്‍ മുസ്ലീം സുഹൃത്തുക്കള്‍ നിരാശരായേക്കാം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, വിശാലഹൃദയരാണെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുവരാം. അല്ലെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ വീട്ടിനുള്ളില്‍ തന്നെയിരിക്കാം. വര്‍ഷം 52 തവണ വെള്ളിയാഴ്ചയുണ്ട്. അവര്‍ ഹിന്ദു-മുസ്ലീം സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നവരാണ്. ഒരു വെള്ളിയാഴ്ച ഹിന്ദുക്കള്‍ക്ക് വേണ്ടി വിട്ടുകൊടുത്തൂടെ? ഹരിഭൂഷന്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡിയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷം സംഘര്‍ഷമാണ് ആഗ്രഹിക്കുന്നതെന്നും അതാണ് അവരുടെ വോട്ടുബാങ്കെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം ഞങ്ങള്‍ക്കില്ലെന്നും ഹരിഭൂഷന്‍ പറഞ്ഞു. അതേസമയം, എം.എല്‍.എയ്ക്ക് ബിഹാറിനെ അറിയില്ലെന്നും അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഒരു മുസ്ലീമിന് സംരക്ഷണം നല്‍കുന്ന നാടാണിതെന്നും തേജസി യാദവ് പറഞ്ഞു.

‘ഈ എം.എല്‍.എയ്ക്ക് എന്തറിയാം? ഇത് ബീഹാറാണ്. ഇവിട് അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഓരോ മുസ്ലീമിനും സംരക്ഷണം നല്‍കും. നിങ്ങളാണ് കലാപങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ പാര്‍ട്ടി ഇവിടെ ഉള്ളിടത്തോളം ഞങ്ങള്‍ അവരുടെ അജണ്ട വിജയിക്കാന്‍ അനുവദിക്കില്ല. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, ധൈര്യമുണ്ടെങ്കില്‍ ഈ എം.എല്‍.എയോട് നിയമസഭയില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടൂ. പക്ഷെ, മുഖ്യമന്ത്രി അത് ചെയ്യില്ല.’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week