NationalNews

ടീസ്ത സെതൽവാദിന് ജാമ്യം, ‘തുടരന്വേഷണവുമായി സഹകരിക്കണം’, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ടീസ്തക്ക് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കോടതി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും വിമർശിച്ചിരുന്നു. 

രണ്ട്  മാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ല.  സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീം കോടതി നടത്തിയ  നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറിൽ  മറ്റൊന്നുമില്ല. ഹൈക്കോടതി നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി 
ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button