27.6 C
Kottayam
Sunday, June 7, 2026

കൊച്ചിയിൽ പതിനെട്ടുകാരി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം; ബന്ധുവായ പെൺകുട്ടിക്കെതിരെ കുടുംബം

Must read

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന്‍. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിന്‍ റോയിയുടെ മരണത്തിലാണ് അച്ഛന്‍ റോയ് ബന്ധുവിനെ സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് പുനരന്വേഷണം തുടങ്ങി. 2021 ഓഗസ്റ്റിലാണ് ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ ഐറിന്‍ റോയി ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. 

18 വയസ്സുകാരിയായ ഐറിൻ ഫ്ലാറ്റിൽ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഐറിന്‍റെ മരണത്തില്‍ ബന്ധുവായ പെൺകുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.

ഫ്ലാറ്റിന്‍റെ പത്താം നിലയിലെ ടെറസില്‍ സഹോദരനൊപ്പം നടക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നായിരുന്നു ആരോപണം. എന്നാൽ തന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് റോയ്.

- Advertisement -

ഐറിന്‍റെ മരണ ശേഷം ആരോപണവിധേയയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെണ്‍കുട്ടി വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും റോയ് ആരോപിക്കുന്നു.

- Advertisement -

കൊച്ചി കമ്മീഷണര്‍ക്കാണ് റോയ് പരാതി നല്‍കിയത്. പുനരന്വേഷണം തുടങ്ങിയ കൊച്ചി പൊലീസ് വിദേശത്തുള്ള ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. വിദേശത്ത് നിന്നും പെണ്‍കുട്ടിയെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week