കാസര്‍കോട്: വെള്ളരിക്കുണ്ട് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കുട്ടി. പെണ്‍കുട്ടിയെ രാവിലെ രക്തസ്രാവം മൂലം കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിക്കുകയായിരുന്നു.
അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ് പൊലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


