12കാരന് ലൈംഗിക പീ‍ഡനം; ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ

12കാരനെ പീ‍ഡിപ്പിച്ച കേസ്; ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ

കോഴിക്കോട്: വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ ചെലവൂർ സ്വദേശി പി.അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനുമിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലങ്ങിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ ജൂൺ അഞ്ചാം തീയതി കേസെടുത്തു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു.

കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News