28.4 C
Kottayam
Saturday, June 6, 2026

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

Must read

ഒഡിഷ: സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് 55കാരന് വിറ്റു. സംഭവത്തില്‍ 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ രാജസ്ഥാന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.

26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ പണം നല്‍കി 55കാരന്‍ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ തടയുകയായിരുന്നു. ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം.

‘ആഗസ്റ്റില്‍ ഇരുവരും രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങള്‍ക്കകം 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വില്‍ക്കുകയായിരുന്നു.ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയും ഭക്ഷണം കഴിച്ചും തീര്‍ക്കുകയായിരുന്നു. പിന്നീട് 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി.

ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി. എന്നാല്‍, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ ഭര്‍ത്താവിന്റെ കള്ളം പൊളിഞ്ഞു. തുടര്‍ന്ന് പൊലീസ് രാജസ്ഥാനിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week