FeaturedHome-bannerNationalNews

സൊമാറ്റോ,പേടിഎം,ഡിസ്നി ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പേടിം, പ്രവർത്തന രഹിതം

സൊമാറ്റോ, പേടിഎം, ഡിസ്‌നെ ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പേടിം, പ്ലേസ്റ്റേഷന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനരഹിതമായതായി പരാതി. നിരവധി പേരാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക ഉന്നയിക്കുന്നത്.

ആഗോളതലത്തില്‍ ഈ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ അകാമൈ തകരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 8.55-ഓടെയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായതെന്ന് ഇന്റര്‍നെറ്റ് ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നു. 30 മിനിറ്റിനുള്ളില്‍ ഇതുസംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത തരാനാകുമെന്നാണ് അകാമൈ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button