Entertainment

മഞ്ജു വാര്യരെ ചുവടുകള്‍ പഠിപ്പിച്ച് പ്രഭുദേവ, ‘ആയിഷ’ വീഡിയോ പുറത്ത്

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം ആയിഷ ആരാധകര് കാത്തിരിക്കുന്ന ഒന്നാണ്. ഇന്തോ- അറബിക് ചിത്രമായിട്ടാണ് ആയിഷ തിയറ്ററുകളില്‍ എത്തുക. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മഞ്‍ജു വാര്യര്‍ അറിയിച്ചിരിക്കുന്നത്. ആയിഷ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ മഞ്‍ജു വാര്യരുടെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്.

കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് ചിത്രത്തിനായി പാടുന്നത്.

മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം ഏഴ് ഭാഷകളിലാണ് ഒരുങ്ങുക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.  ‘ക്ലാസ്മേറ്റ്സി’ലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.  ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.

https://youtu.be/GLNlPGrxbNM

സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  കൃഷ്‍ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. വിഷ്‍ണു ശര്‍മ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  അപ്പു എൻ ഭട്ടതിരിയാണ് ചിത്രസംയോജനം. എം ആര്‍ രാജകൃഷ്‍ണനാണ് സൗണ്ട് മിക്സിംഗ്. പ്രൊഡക്ഷൻ ഡിസൈനര്‍ മോഹൻദാാസാണ്. സബ്‍ടൈറ്റില്‍ വിവേക് രഞ്ജിത്ത്.  ആയിഷ എന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യര്‍, ആര്‍ട് ഡയറകടേഴ്‍സ് അരവിന്ദൻ ടി വിശ്വനാഥൻ, അര്‍ഷാദ് എന്നിവരുമാണ്. പിആര്‍ഒ എ എസ് ദിനേശാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button