EntertainmentNewsRECENT POSTS
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ വേറിട്ട പ്രതിഷേധവുമായി സുഡാനി ടീം; ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കും
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രമാണ് സുഡാനി. പുരസ്‌കാര ദാന ചടങ്ങ് വരാനിരിക്കെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും- സക്കറിയ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News