24.3 C
Kottayam
Saturday, June 6, 2026

ലൈംഗികത ആനന്ദമാണെന്ന് ഇന്ത്യൻ സ്ത്രീകൾക്ക് അറിയില്ല: നീന ഗുപ്ത

Must read

മുംബൈ: ന്ത്യയിലെ സ്ത്രീകളേയും അവരുടെ ലൈം​ഗിക താത്പര്യത്തേയുംകുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്ന് നടി നീന ​ഗുപ്ത. യൂട്യൂബറും ടെലിവിഷൻ അവതാരകയുമായ ലില്ലി സിം​​​ഗുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. ആനന്ദമായി കരുതുന്നതിന് പകരം ഒരു കടമയായാണ് ഇന്ത്യൻ സ്ത്രീകൾ ലൈം​ഗികതയെ കാണുന്നത്. പുരുഷന്റെ ആനന്ദത്തിനും പ്രത്യുൽപാദനത്തിനും വേണ്ടി മാത്രമാണ് ലൈംഗികതയെന്ന് മിക്ക ഇന്ത്യൻ സ്ത്രീകളും വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.

ലൈം​ഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ തൊണ്ണൊറ്റൊൻപതോ അല്ലെങ്കിൽ തൊണ്ണൂറ്റഞ്ച് ശതമാനമോ സ്ത്രീകൾക്കും അറിയില്ലെന്ന് നീന ​ഗുപ്ത അഭിപ്രായപ്പെട്ടു. ചെറിയൊരു വിഭാഗം സ്ത്രീകൾക്ക് മാത്രമാണ് സെക്‌സ് എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകൾക്കും അത് ആസ്വാദകരമല്ല. സെക്സ് എന്നത് ഓവർ റേറ്റഡ് ആയ വാക്കാണെന്നും അവർ പറഞ്ഞു. ലൈംഗികതയെയും ലൈംഗികാഭിലാഷത്തെയുംകുറിച്ചുള്ള തന്റെ ധാരണകളെ സിനിമകൾ എങ്ങനെ രൂപപ്പെടുത്തിയെന്ന് അഭിമുഖത്തിൽ നീന തുറന്നു പറഞ്ഞു.

- Advertisement -

“നമ്മുടെ സിനിമകളിൽ അവർ എന്താണ് കാണിച്ചത്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും അടിസ്ഥാനമായ കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതായിരുന്നു. ഉമ്മവെച്ചാൽ ​ഗർഭിണിയാവുമെന്ന് കുറേക്കാലം ഞാൻ കരുതിയിരുന്നു. അതാണ് സത്യമെന്ന് ഞാൻ കരുതി. നമ്മുടെ സിനിമകൾ നമുക്ക് കാണിച്ചുതന്നത് അതാണ്. പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സമ്പാദിക്കാൻ ആരംഭിച്ചതോടെ വിവാഹമോചനങ്ങളും വർദ്ധിക്കാൻ തുടങ്ങി.” നീന ​ഗുപ്ത പറഞ്ഞു.

- Advertisement -

മുൻപ് സ്ത്രീകൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ചില സ്ത്രീകൾ പുരുഷന്മാരേക്കാളുംസമ്പാദിക്കുന്നുണ്ട്. കാര്യങ്ങൾ മാറിവരികയാണ്. ഇന്ത്യക്കാർ ലൈം​ഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ലൈം​ഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് വളരെ ചെറിയൊരു വിഭാ​ഗം സ്ത്രീകളേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഭൂരിപക്ഷംപേർക്കും ഇത് ഒരു ആനന്ദമല്ലെന്നും അവർ ആവർത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week